27 May, 2025 07:38:55 PM
താൽക്കാലിക അധ്യാപക ഒഴിവ്

കോട്ടയം: പാമ്പാടി പി.ടി.എം. ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകൻ്റെയും യു.പി. വിഭാഗത്തിൽ രണ്ട് അധ്യാപകരുടെയും താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ മേയ് 30ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505455.