24 May, 2025 06:37:29 PM


കനത്ത മഴ; പാലാ സെന്‍റ് തോമസ് കോളജിൽ ബിഎസ്എന്‍എല്‍ മൊബൈൽ ടവർ നിലംപതിച്ചു



പാലാ : കനത്ത കാറ്റിലും മഴയിലും പാലാ സെന്റ് തോമസ് കോളേജിലെ ബിഎസ്എന്‍എല്‍ മൊബൈൽ ടവർ നിലംപതിച്ചു. ലൈബ്രറി കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ടവറാണ് പുലർച്ചെ ഉണ്ടായിരുന്ന ശക്തമായ കാറ്റിൽ നിലം പതിച്ചത്. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും പലതരത്തിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർ‌ട്ട്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K