21 May, 2025 06:39:33 PM
പനച്ചിക്കാട് നിർധനരായ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കോട്ടയം: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ നിർധനരായ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 158 കട്ടിലുകളാണ് വിതരണം ചെയ്യുന്നത്. കട്ടിലുകളുടെ വിതരണം കടുവാക്കുളം ലിറ്റിൽ ഫ്ളവർ ചർച്ച് ഹാളിൽ വച്ച് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് കട്ടിൽ വിതരണം നടത്തിയത്. പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 7.14 ലക്ഷം രൂപയും പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് 68,989 രൂപയും മുടക്കിയാണ് കട്ടിലുകൾ ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്തംഗങ്ങളായ മഞ്ജു രാജേഷ്, ജയന്തി ബിജു, പഞ്ചായത്ത് പ്രൊജക്റ്റ് അസിസ്റ്റന്റ് ശരണ്യ രാജു, അംഗനവാടി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.