21 May, 2025 09:38:08 AM
കോട്ടയം മെഡി. കോളജിൽ ഒഡീഷ സ്വദേശിയുടെ അതിക്രമം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കത്തി കാട്ടി ആത്മഹത്യാഭീഷണി മുഴക്കിയ ഒഡിഷ സ്വദേശിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിടെ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ ദിലീപ് വർമ്മ, ലിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും വലത് കൈക്കാണ് പരിക്ക്. ഇന്നലെ രാത്രി 10.30 ഓടെ കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി വാർഡിലാണ് സംഭവം.
ഗൈനക്കോളജി വാർഡിലുള്ള ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഒഡീഷ സ്വദേശി ഭരത് ചന്ദ്ര ആദി അതിക്രമം നടത്തിയത്. ശരീരത്തിൽ സ്വയം മുറിവേൽപ്പിച്ച് ഭീഷണി മുഴക്കിയ വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. സ്റ്റേഷനിൽ ഇയാളെ കരുതൽ തടങ്കലിലാക്കി. പോലീസുകാർ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.