20 May, 2025 04:23:41 PM


കോട്ടയത്തെ 8 ഉദ്യോഗസ്ഥർക്ക് പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ



കോട്ടയം: ജില്ലയിൽ 8 പോലീസ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം.
ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.

ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ ,  ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ വി എസ് ,  വാടനപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്, സ്പെഷ്യൽ സി പി ഒ മാരായ  സന്തോഷ്‌ പി സി, തോമസ് സ്റ്റാൻലി, ശ്യാം എസ്‌ നായർ, സിപിഒ നിയാസ് എം എ, സതീഷ് കുമാർ പി എ എന്നിവർക്കാണ് പുരസ്കാരം. 


2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം സിസിടിവി യുടെ ഡിവിആർ ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ കലഞ്ഞൂർ നിരത്തുപാറ പുന്നക്കുടി പുത്തൻവീട്ടിൽ ഫൈസൽ രാജ്, നിരത്തുപാറ അനീഷ് ഭവനിൽ അനീഷ് ആന്റണി എന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡിവൈ എസ് പി വിശ്വനാഥൻ എ കെ യുടെ നേതൃത്വത്തിൽ  ചിങ്ങവനം പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ വി എസ് ,  വാടനാപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബിനു എസ്, സന്തോഷ്‌ പി സി, തോമസ് സ്റ്റാൻലി, ശ്യാം എസ്‌ നായർ, സിപിഒ നിയാസ് എം എ, സതീഷ് കുമാർ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K