12 May, 2025 07:01:15 PM


ജെ.ഡി. സി. സീറ്റൊഴിവ്; 15 മുതൽ സ്‌പോട്ട് അഡ്മിഷൻ ആരംഭിക്കും



കോട്ടയം: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള ചേർത്തല സഹകരണ പരിശീലന കേന്ദ്രത്തിൽ 2025 - 26 വർഷത്തെ ജെ.ഡി.സി. കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളിൽ മേയ് 15 മുതൽ സ്‌പോട്ട്  അഡ്മിഷൻ ആരംഭിക്കും. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 9288096634, 9539168626.

.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952