06 May, 2025 07:08:35 PM


അസാപ്പിൽ ഇംഗ്ലീഷ് കോഴ്സുകൾ; പ്രവേശനം ആരംഭിച്ചു



കോട്ടയം: ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എസ്.എസ്.എൽ.സി. കഴിഞ്ഞവർക്കായി ഇംഗ്ലീഷ് ബേസിക് പ്രൊവിഷ്യൻസി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഒരു മാസം ദൈർഘ്യമുള്ള ക്ലാസ്സിലേക്ക് മുപ്പതു സീറ്റുകളാണ് ഒഴിവുള്ളത്. വിശദവിവരത്തിന് ഫോൺ: 9495999688.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951