21 April, 2025 07:02:30 PM
അസംഘടിത തൊഴിലാളി അദാലത്ത് തുടങ്ങി

കോട്ടയം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ കുടിശികയുള്ള ഗുണഭോക്താക്കൾക്കായി അദാലത്ത് ആരംഭിച്ചു. അദാലത്തിൽ കുടിശികയുളള വരിസംഖ്യ തുകയ്ക്ക് പിഴപലിശ ഒഴിവാക്കുന്നതിനും കുടിശികയുള്ള വരിസംഖ്യ തുക അദാലത്ത് കാലയളവിൽ അഞ്ചുതവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ജൂൺ എട്ട് വരെയാണ് അദാലത്ത്. ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്ത എല്ലാ അംഗങ്ങൾക്കും രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. ബാങ്ക് പാസ്സ്ബുക്ക് കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോ, വയസ്സ് തെളിയിക്കുന്നതിനുളള രേഖ (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ഡ്രൈവിംഗ് ലൈസൻസ്/ പാസ്സ്‌പോർട്ട്/ സ്‌കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് / സ്‌കൂൾ സർട്ടിഫിക്കറ്റ്/ജനന സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്ന്),അംഗത്വകാർഡിന്റെ കോപ്പി, അംശദായ പാസ്സ്ബുക്കിന്റെ ആദ്യം മുതലുളള കോപ്പി എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി http://services.unorganisedwssb.org/index.php/home എന്ന ലിങ്ക് മുഖേന അംഗത്വം ഓൺലൈനിൽ പൂർത്തിയാക്കണം. വിശദവിവരത്തിന് ഫോൺ 0481 - 2300762.