08 April, 2025 07:04:45 PM
മാന്നാനം കെ.ഇ. കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

മാന്നാനം: മാന്നാനം കെ. ഇ. കോളേജിൽ 2025 -26 അദ്ധ്യായന വർഷത്തേക്ക് ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്സ്, കെമിസ്ട്രി, സുവോളജി, എക്കണോമിക്സ്, ഹിസ്റ്ററി, സൈക്കോളജി, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുകൾ ഉണ്ട്. നെറ്റ്, പി.എച്ച്.ഡി. യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 29 ന് മുൻപായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിലെ ഗസ്റ്റ് അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം .