05 April, 2025 05:54:55 PM


മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു; ഏഴുപേർ ആശുപത്രിയിൽ



കോട്ടയം: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാർഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കാണ് ഇടിമിന്നലേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. മഴ പെയ്തതിനെ തുടർന്ന് സമീപത്തെ വീടിന്റെ വരാന്തയിൽ കയറിനിന്ന വനിതാ തൊഴിലുറപ്പ് തൊഴിലാളികളായ ഏഴ് പേർക്കാണ് ഇടിമിന്നലേറ്റത്. ഇതിൽ അഞ്ചുപേരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959