27 October, 2025 02:09:17 PM
പൊൻകുന്നത്ത് സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം പൊൻകുന്നത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറക്കടവ് ഈസ്റ്റ് താവൂർ സ്വദേശി അനൂപ് രവി (27)ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇളങ്ങുളം എസ്‌എൻഡിപി ഗുരുമന്ദിരത്തിന് സമീപം മിഥിലാപുരിയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തെത്തുടർന്ന് യുവാവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.






