05 November, 2025 12:33:31 PM
പട്ടിമറ്റത്ത് മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ നിസ സലീമിന്റെ ഭര്‍ത്താവ് സലീമിനെയാണ്(54) പട്ടിമറ്റത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സൂചന. മറ്റ് ദുരൂഹതകൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം






