13 September, 2025 08:51:54 PM
ഇടക്കുന്നം ജനകീയാരോഗ്യകേന്ദ്രം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം: ശിശുമരണ നിരക്കും മാതൃമരണ നിരക്കും കുറച്ച് ആരോഗ്യ പരിപാലന രംഗത്ത് മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചെന്ന് സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും പാറത്തോട് മെയിൻ സെന്‍റര്‍ ജനകീയാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിട കെട്ടിട നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. കായകൽപ്പ് അവാർഡ്, എൻ.ക്യു.എ.എസ്. അംഗീകാരം എന്നിവ നേടിയ പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തെ ചടങ്ങില്‍ ആദരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്തിന്‍റെ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇടക്കുന്നം ജനകീയ ആരോഗ്യ കേന്ദ്രം നവീകരിച്ചത്. ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിട്ടാണ് പാറത്തോട് മെയിൻ സെന്‍റർ ജനകീയാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോഫി ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റ്റി.ജെ മോഹനൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. സിയാദ്, ജിജി ഫിലിപ്പ്,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.സാജൻ കുന്നത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസിന അന്ന ജോസ്, വിജയമ്മ വിജയലാല്‍,അന്നമ്മ വർഗീസ്, സിന്ധു മോഹനൻ, ആന്‍റണി ജോസഫ്, ഷാലിമ്മ ജെയിംസ്, ബീനാ ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, കെ.യു. അലിയാർ, സുമിന അലിയാർ, കെ.പി. സുജീലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. റാണി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി. ആര്‍. രാജേഷ്,മാർട്ടിൻ തോമസ്, കെ.ജെ. തോമസ് കട്ടയ്ക്കൽ,എം.സി. മാത്യു മൂക്കിലിക്കാട്ട്, പി. എം. സൈനിലാബുദിൻ, ജോർജ് തോമസ് ഞളളാനിയിൽ,നൂഹ് തെക്കേപുതുക്കോട്ട്, ഷുക്കൂർ പി. എച്ച്. പാറയിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ. രാജു, ഡോ. വി. എം. ഉണ്ണികൃഷ്‌ണൻ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി. ഷാനവാസ് എന്നിവർ പങ്കെടുത്തു.