22 September, 2025 07:23:14 PM


ഊരുകൂട്ട വോളന്റിയര്‍ വോക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 30 ന്



കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതിപ്രകാരം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പളളി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിനുകീഴില്‍ പുഞ്ചവയല്‍, മേലുകാവ്, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയില്‍ 20 പട്ടികവര്‍ഗ്ഗ ഊരുകൂട്ട വോളന്റിയര്‍മാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. അതാത് ഊരില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന.

പത്താം ക്ലാസ് യോഗ്യതയുള്ള 20 മുതല്‍ 35 വയസ്സിനുമിടയിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 30 രാവിലെ 10 മുതല്‍ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസില്‍ വെച്ച് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍, ജാതി സര്‍ട്ടിഫിക്കറ്റ്,വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ ഒന്‍പതിനെത്തണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ. ഉള്‍പ്പെടെ 5000 രൂപ ഓണറേറിയം ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പ്രോജക്ട് ഓഫീസിലോ വൈക്കം/പുഞ്ചവയല്‍/മേലുകാവ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ബന്ധപ്പെടണം.ഫോണ്‍: 04828-202751.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 957