21 July, 2025 06:46:54 PM
കാഞ്ഞിരപ്പള്ളി ഗവ. ജനറൽ ഹോസ്പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം; പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിന്റെ സ്റ്റോർ റൂമിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ,വാഴപ്പള്ളി ഭാഗത്ത്, മുടവൂർ കോരുമല പുത്തൻപുരയിൽ വീട്ടിൽ സുരേഷ് K. A മകൻ അർജുൻ സുരേഷ് (28 വയസ്സ്) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. 20-07-2025 പകൽ 09.15 മണിയോടെ കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ സ്റ്റോർ മുറിയിൽ കടന്നു കയറിയ പ്രതി 3000/- രൂപയോളം വില വരുന്ന സാമഗ്രികൾ മോഷണം ചെയ്യുകയായിരുന്നു. കൃത്യം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഹോസ്പിറ്റലിലെ ഡോക്ടറൂം മറ്റ് ജീവനക്കാരും ചേർന്ന് തടഞ്ഞുവെച്ച് പൊൻകുന്നം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊൻകുന്നം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതി അർജുൻ മൂവാറ്റുപുഴ സ്റ്റേഷനിൽ NDPS ഉൾപ്പടെ 8കേസുകളിലും, കോതമംഗലത്ത് 2 ഉം, പെരുമ്പാവൂർ സ്റ്റേഷനിൽ 1 ഉം കേസുകളിൽ പ്രതിയാണ്