02 November, 2025 06:33:59 PM


കരിമ്പുകയം കുടിവെള്ള പദ്ധതി ആദ്യഘട്ട ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു



കോട്ടയം: കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടി രൂപ വിനിയോഗിച്ച് നാലുഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. കാഞ്ഞിരപ്പള്ളി കരിമ്പുകയത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥാപിച്ചിട്ടുള്ള ഓവർ ഹെഡ് ടാങ്കിൽ സംഭരിച്ച് പഞ്ചായത്തിലെ ഏഴ്, എട്ട്, ഒൻപത് വാർഡുകളിൽ ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. 

പനമറ്റം ആരോഗ്യ കേന്ദ്രത്തിൽ  നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാങ്കുളം, പഞ്ചായത്തംഗം സെൽവി വിൽസൺ, ഖാദി ബോർഡ്‌ അംഗം സാജൻ തൊടുക, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജിത്ത്‌,  രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. സോണി, എൻ. ഹരി, ടോമി കപ്പിലുമാക്കൽ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923