02 April, 2025 08:38:47 PM
അനസ്തേഷ്യ ടെക്നീഷ്യന്‍ നിയമനം: വോക് ഇൻ ഇന്റർവ്യൂ നാലിന്

കോട്ടയം: കാഞ്ഞിരപ്പള്ളി ജനൽ ആശുപത്രിയിലെ തീയേറ്റർ വിഭാഗത്തിലേക്ക് താത്കാലിക അനസ്തേഷ്യ ടെക്നീഷ്യനെ നിയമിക്കുന്നതിന് ഏപ്രിൽ നാലിന് പത്തുമണിക്ക് ആശുപത്രി ഓഫീസിൽവെച്ച് വോക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി. യോഗ്യത, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 04828 203492,202292.