26 March, 2025 07:16:13 PM
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഏറ്റുമാനൂർ ഐ.സി.ഡി.എസ്.അഡീഷണൽ പ്രോജക്ട് പരിധിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിലെ 108 -ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, ജാതി , മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ഏറ്റുമാനൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ ലഭിക്കും. ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും.