25 March, 2025 08:11:55 PM
സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം; പ്രതിക്കു 4 വർഷം കഠിന തടവും പിഴയും

ഈരാറ്റുപേട്ട : സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം കാണിച്ച കേസിലെ പ്രതി കോട്ടയം ജില്ലയിൽ, എരുമേലി വടക്കു വില്ലേജിൽ വെള്ളൂപ്പറമ്പിൽ വീട്ടിൽ മീരാൻ മകൻ 41 വയസ്സുള്ള ഷെഹീർ എന്നയാളെ 4 വർഷം കഠിന തടവിനും,10,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീമതി.
റോഷൻ തോമസ് വിധിച്ചു .പ്രതി പിഴ അടച്ചാൽ 7500/- രൂപ ആൺകുട്ടിക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന സക്കീർ ഹുസൈൻ എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ കാഞ്ഞിരപ്പള്ളി എസ് ഐ ശാന്തി. കെ. ബാബു തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെയും 13 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.