17 March, 2025 06:58:08 PM
യുവജന കമ്മിഷൻ 'കരിയർ എക്‌സ്‌പോ 2025' തൊഴിൽമേള ഉദ്ഘാടനം നാളെ

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ കോട്ടയം മാന്നാനം കെ.ഇ. കോളേജിൽ നടത്തുന്ന 'കരിയർ എക്സ്പോ 2025' തൊഴിൽമേളയുടെ ഉദ്ഘാടനം ചൊവ്വാഴ്ച (മാർച്ച് 18) രാവിലെ ഒമ്പതിന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപുരെക്കൽ അധ്യക്ഷത വഹിക്കും. കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് പങ്കെടുക്കും. 18-40 വയസ് പ്രായമുള്ളവർക്കു സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോയിൽ ആയിരത്തിലേറെ തൊഴിലവസരങ്ങളുണ്ടാകും. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാം. യുവജനങ്ങൾക്കും തൊഴിൽ ദാതാക്കൾക്കും യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in)നൽകിയിട്ടുള്ള ലിങ്ക് വഴി തൊഴിൽ മേളയിൽ അപേക്ഷിക്കാം.
ഫോൺ: 7907565474, 0471 2308630.