15 March, 2025 03:55:58 PM
ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ മൂന്ന് മാസത്തെ ഇന്റേൺഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദമുള്ളവർക്കോ ബിരുദ വിദ്യാർത്ഥികൾക്കോ അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുമായി മാർച്ച് 20ന് രാവിലെ 11 മണിക്ക് കോളേജിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 9495069307, 8547005046.