12 March, 2025 08:09:08 PM
അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഏപ്രിൽ രണ്ടിനാരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടേമേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈതൺ എന്നീ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ www.lbscentre.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദ വിവരത്തിന് http://lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 0481 2534860.