03 March, 2025 06:34:19 PM


അങ്കണവാടിയില്‍ ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 16-ാം  വാര്‍ഡിലെ 108-ാം നമ്പര്‍ അങ്കണവാടിയില്‍ ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വിജയിച്ച 18നും-35നും ഇടയില്‍ പ്രായമുള്ള തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ 16-ാം വാര്‍ഡിലെ സ്ഥിര താമസക്കാര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. വിജയിച്ച 18നും- 35 നും ഇടയില്‍ പ്രായമുള്ള തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തില്‍ 16-ാം വാര്‍ഡിലെ സ്ഥിരതാമസക്കാര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 18-ന് വൈകിട്ട് അഞ്ചിനു മുന്‍പായി ഏറ്റുമാനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോണ്‍: 7510162787.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K