21 February, 2025 07:49:50 PM
ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സ്‌കോള്‍ കേരള(സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ് എജ്യൂക്കേഷന്‍ ) നടത്തുന്ന ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്‍ഡ് പ്രീസ്‌കൂള്‍ മാനേജ്മെന്റ് കോഴ്സ് ആദ്യബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യോ / തത്തുല്യ കോഴ്സിലെയോ വിജയമാണ് യോഗ്യത. പ്രായപരിധി 18-45.
നിലവില്‍ വിവിധ വകുപ്പുകളില്‍ ആയമാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. പിഴ കൂടാതെ മാര്‍ച്ച് അഞ്ചുവരെയും 100 രൂപ പിഴയോടെ മാര്‍ച്ച് 13 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം .
വെബ്സൈറ്റ് : www.scolekerala.org. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 2300443,9496094157.