18 February, 2025 09:01:53 PM
ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം കിഴിവ്: റിബേറ്റ് മേള 25 വരെ

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ വർഷാവസാന സ്പെഷൽ റിബേറ്റ് മേള ഫെബ്രുവരി 19 മുതൽ 25വരെ നടക്കും. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ വിലക്കിഴിവ് ലഭിക്കും. ഖാദി ഗ്രാമസൗഭാഗ്യ സി.എസ്.ഐ. കോംപ്ലക്സ്, ബേക്കർ ജംഗ്ഷ്ൻ, കോട്ടയം (ഫോൺ: 0481 2560587),റവന്യൂ ടവർ, ചങ്ങനാശേരി (ഫോൺ: 0481 2423823), ഏദൻ ഷോപ്പിംഗ് കോംപ്ലക്‌സ്, ഏറ്റുമാനൂർ (ഫോൺ: 0481 2535120), കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം (ഫോൺ: 04829 233508) എന്നീ വിൽപന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭിക്കും.