17 February, 2025 07:31:20 PM
മോണ്ടിസോറി-പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ആരംഭിക്കുന്ന മോണ്ടിസോറി - പ്രീ പ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം, രണ്ടു വർഷം, ആറു മാസം എന്നിങ്ങനെയാണ് കോഴ്സിന്റെ ദൈർഘ്യം. ബിരുദം, പ്ളസ്ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഫെബ്രുവരിയിൽ ക്ലാസ് ആരംഭിക്കും. വിശദവിവരത്തിന് ഫോൺ: 7994449314.