15 February, 2025 02:25:40 PM
കാഞ്ഞിരപ്പള്ളിയിൽ പുലിയുടെ ജഡം: സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും

കാഞ്ഞിരപ്പള്ളി: ഇളങ്കാടിൽ പുലിയുടെ ജഡം കണ്ടെത്തിയ സംഭവം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കും. പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്തിലെ മുറിവാണ് മരണകാരണം. മുറിവിൽ ഇരുമ്പ് കമ്പി കണ്ടെത്തി. പന്നിക്ക് വച്ച കെണിയിൽ പുലി വീണതാണോ എന്ന് സംശയമുണ്ട്.