11 February, 2025 04:49:14 PM
പാരാവൈറ്റ് തസ്തിക: വാക്ക് ഇൻ ഇന്റവ്യൂ ഫെബ്രുവരി 17ന്

കോട്ടയം: മൃഗസംരക്ഷണ വകുപ്പു ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവൈറ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഫെബ്രുവരി 17ന് രാവിലെ 11 മണിയ്ക്കു കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവച്ച് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.
യോഗ്യത:
വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസാകണം. കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ നിന്നു ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ് - ഫാർമസി നഴ്‌സിംഗ് സ്‌റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ലഭിച്ചിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്മെന്റ് കോഴ്‌സ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ / സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ പാസായിട്ടുളളവരെ പരിഗണിക്കും. ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.