31 January, 2025 06:54:42 PM
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് 53.73 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യും
കോട്ടയം: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ സഹായ പദ്ധതികളിലെ കുടിശിക ഉൾപ്പെടെ 53.73 കോടി രൂപ വിതരണം ചെയ്യാൻ ബോർഡ് യോഗത്തിൽ തീരുമാനായി. പെൻഷൻകാർക്കുള്ള അംശാദായവും തിരിച്ചു നൽകാൻ ചെയർമാൻ ശശികുമാറിന്റെ അധ്യക്ഷതയിലുള്ള ബോർഡ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ആകെ 20,73,178 പേർ ബോർഡിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തി ട്ടുണ്ട്. ഇതിൽ വർഷാവർഷം അംഗത്വം പുതുക്കിയവർക്കാണ് ആനുകൂല്യത്തിന് അർഹത. ചികിത്സാസഹായം, മരണാനന്തര ധനസഹായം, വിവാഹധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം എന്നിവയാണ് ലഭിക്കുക. സെസ് പിരിവിൽ വർധനവരുന്ന മുറയ്ക്ക് പെൻഷൻ കുടിശിക അടക്കമുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ വി.ശശികുമാർ അറിയിച്ചു.