24 January, 2025 07:52:22 PM
'ട്രൈബൽ പാരാമെഡിക്സ്' ട്രെയിനി നിയമനം; അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികവർഗ വികസനവകുപ്പ് ആരോഗ്യവകുപ്പുമായി ചേർന്ന് നഴ്സിങ് അടക്കമുള്ള പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയ പട്ടികവർഗവിഭാഗത്തിൽനിന്നുള്ളവരെ മെഡിക്കൽ കോളജ് വരെയുള്ള സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ആവിഷ്കരിച്ച 'ട്രൈബൽ പാരാമെഡിക്സ്' ട്രെയിനി നിയമനത്തിനായി പട്ടികവർഗവിഭാഗക്കാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.ഇത് പൂർണമായും ഒരു പരിശീലന പദ്ധതിയാണ്. വിദ്യാഭ്യാസ യോഗ്യത- നഴ്സിങ് ,ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സ്(ബിരുദം/ഡിപ്ലോമ). കേരളാ നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ /പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ വേണം. പ്രായപരിധി 21-35. നിയമന കാലാവധി ഒരുവർഷം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവുടെ പകർപ്പ് എന്നിവ സഹിതം കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിൽ നൽകണം. അവസാന തീയതി- ഫെബ്രുവരി അഞ്ച്. വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ഐ.ടി.ഡി.സി. പ്രോജക്ട് ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും.