15 January, 2025 08:07:14 PM
ഐ.എച്ച്.ആർ.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കോട്ടയം: മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന ഐ.എച്ച്.ആർ.ഡി . കോഴ്‌സുകൾക്ക് ജനുവരി 20വരെ അപേക്ഷിക്കാം. പി. ജി. ഡി. സി. എ ( രണ്ടു സെമസ്റ്റർ - യോഗ്യത ഡിഗ്രി), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്ക് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (രണ്ടു സെമസ്റ്റർ, യോഗ്യത എസ്. എസ്. എൽ. സി.), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ( ഒരു സെമസ്റ്റർ, യോഗ്യത പ്ലസ് ടൂ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ്(ഒരു സെമസ്റ്റർ, യോഗ്യത എസ്. എസ്. എൽ. സി.) കോഴ്സുകളിലാണ് പ്രവേശനം . എസ്. സി., എസ്.ടി, ഒബി.സി. വിഭാഗക്കാർക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളുംwww.ihrdadmissions.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ഫോൺ : 9562771381,
8547005046, 9495069307.