03 January, 2025 03:48:30 PM


കോട്ടയം ജില്ലാ പഞ്ചായത്തിനെ ഇനി ഹേമലത പ്രേംസാഗർ നയിക്കും



കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇനി സിപിഐ ക്ക്. സിപിഐയിലെ ഹേമലത പ്രേം സാഗർ ഫെബ്രുവരി ആദ്യവാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും. കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് രാജി.

കഴിഞ്ഞവർഷം ജനുവരി 28നാണ് സിപിഎമ്മിൻ്റെ  കെ വി ബിന്ദു പ്രസിഡണ്ട് ആയി ചുമതല ഏറ്റത്. കേരള കോൺഗ്രസിലെ ജോസ് പുത്തൻകാലയാണ് നിലവിൽ വൈസ് പ്രസിഡണ്ട്.
കഴിഞ്ഞ ഫെബ്രുവരി 15നാണ് ജോസ് സ്ഥാനമേറ്റത് .ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കാലാവധി തീരും വരെ വൈസ് പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് തന്നെയാണ് 

ഹേമലത പ്രേം സാഗർ കങ്ങഴ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമാണ്. 22 അംഗ ജില്ലാ പഞ്ചായത്തിൽ  എൽഡിഎഫിന് 14, യുഡിഎഫിന് 7 ബിജെപിക്ക് 1 വീതമാണ് അംഗങ്ങൾ ഉള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K