23 December, 2024 05:40:42 PM
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം: അപേക്ഷിക്കാം
കോട്ടയം: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആർസി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യത, 17 വയസ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരം www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: അക്ഷയ ലേണിംഗ് സെന്റർ, വൈക്കം - 9847128126, സ്വസ്തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം -9447766004, അക്കാദമിക് ഓഫ് യോഗിക് സയൻസ്, പാലാ - 9495519686, ശ്രീവല്ലി സ്‌കൂൾ ഓഫ് യോഗ, ടെമ്പിൾ റോഡ് - 8921924746.