16 November, 2024 12:30:40 PM


ശബരിമല തീർത്ഥാടകരുടെ കാര്‍ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി; 4 പേര്‍ക്ക് പരിക്ക്



കാഞ്ഞിരപ്പള്ളി : ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. ഒരു കുട്ടിയടക്കം നാല് തീർത്ഥാടകർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി വളവുകയത്താണ് അപകടമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഒരു വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു.  പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനത്തിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K