18 October, 2024 07:13:57 PM


മാഗി നൂഡിൽസിനുള്ളിൽ ചത്ത പുഴു



കോട്ടയം: സൂപ്പർ മാർകറ്റിൽ നിന്ന് വാങ്ങിയ 'മാഗി' നൂഡിൽസിനുള്ളിൽ ചത്ത പുഴു. രണ്ട് ദിവസം മുൻപ് കോട്ടയം പാറമ്പുഴ മോസ്‌കോ കവലയിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് നട്ടാശേരി സ്വദേശി വാങ്ങിയ മാഗിക്കുള്ളിലാണ് ചത്ത പുഴുവിനെ കണ്ടെത്തിയത്.

പുഴുവിനെ കണ്ടെത്തിയ പാക്കറ്റിന് 2024 ഡിസംബർ വരെ കാലാവധിയുണ്ട്. ഗോതമ്പ്, ബജ്റാ തുടങ്ങിയ ധാന്യപ്പൊടികൾകൊണ്ടാണ് നൂൽ രൂപത്തിലുള്ള ഈ ഭക്ഷ്യവസ്തു സാധാരണ ഉണ്ടാക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K