11 October, 2024 12:14:48 PM


1.2 കിലാ കഞ്ചാവുമായി അസം സ്വദേശി കോട്ടയത്ത് അറസ്റ്റിൽ



കോട്ടയം: വിൽപ്പനക്കായി നഗരത്തിൽ എത്തിച്ച 1.2 കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അസമിലെ നാഗോൺ കാമപുർ പരിധിയിൽ താമസിക്കുന്ന ഉമർ ഫാറൂഖിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കോട്ടയം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ഭാഗത്ത് ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയായിരുന്നു സംഭവം. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. അസമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നു പിടിയിലായ പ്രതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K