08 October, 2024 07:36:40 PM


പച്ചാത്തോട് - കൊച്ചുകൊട്ടാരം റോഡ് ഉദ്ഘാടനം നടത്തി



പൂവരണി: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് ടാറിംഗ് നടത്തിയ പച്ചാത്തോട് - കൊച്ചുകൊട്ടാരം റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. 600 മീറ്റര്‍ നീളത്തിലും നാലരമീറ്റര്‍ വീതിയിലുമാണ് റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിബു പൂവേലില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു കുമ്പളന്താനം, ബെന്നി ഗണപതിപ്ലാക്കല്‍, കെ.സി. കുഞ്ഞുമോന്‍, ബേബി കുമ്പളന്താനം, ടോമി പുല്ലാട്ട്, സുബിന്‍ കണിയാശ്ശേരില്‍, സുനു കോക്കാട്ടുമുണ്ട, പാവളോച്ചന്‍ പഴയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958