04 October, 2024 06:01:21 PM


ഗാന്ധിജയന്തി: നാളെ ജീവനക്കാർ കോട്ടയം കളക്‌ട്രേറ്റ് 'ക്ലീൻ' ആക്കും



കോട്ടയം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കോട്ടയം കളക്ട്രേറ്റും പരിസരങ്ങളും നാളെ(ഒക്ടോബർ 5)  ജീവനക്കാരുടെ നേതൃത്വത്തിൽ ശുചിയാക്കും. ഉച്ചയ്ക്ക് 12.00 മണി മുതൽ  1.30 വരെ കളക്ട്രേറ്റിലെ മുഴുവൻ ജീവനക്കാരുടേയും സർവീസ് സംഘടനകളുടേയും പങ്കാളിത്തത്തോടെയായിരിക്കും ശുചീകരണം.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് കളക്ട്രേറ്റിലെ ഓഫീസുകളും പരിസരവും ശുചിയാക്കുന്നത്. കളക്ട്രേറ്റിലെ മുൻവശത്തെ പൂന്തോട്ടം നവീകരിക്കുന്നതടക്കമുള്ള പരിപാടികൾ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916