20 September, 2024 11:40:07 AM


പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു



തൃശൂര്‍: പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു.90 വയസായിരുന്നു. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

1934 മാര്‍ച്ച് 30-നാണ് പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ അവിടെ നിന്ന് തന്നെ വിരമിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്. ഭാര്യ: റിട്ട. അധ്യാപിക വി.കെ. ലീല. മക്കള്‍: ചിന്ത, ഡോ. ഷാജി. വീണ. സംസ്‌കാരം ശനിയാഴ്ച.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K