21 August, 2024 02:08:12 PM
മീനച്ചിൽ നദിയിലെ ജലനിരപ്പ് ഉയരുന്നു; പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം
കോട്ടയം: കനത്ത മഴയിൽ മീനച്ചിൽ നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നതിന് തുടർന്ന് കരയിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ ചെറിപ്പാട് സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മീനച്ചിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.