12 August, 2024 01:11:36 PM


കോട്ടയം നഗരസഭയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം



കോട്ടയം: കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ട് തിരിമറി നടത്തി ജീവനക്കാരൻ 3 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. പ്രവർത്തകർ കോട്ടയം നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം ഉണ്ടായി. നഗരസഭയുടെ ഗേറ്റ് ചാടിക്കടന്ന് പ്രവർത്തകർ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ഇവരെ പോലീസ് തടഞ്ഞു. ഈ സമയം ഇടത് കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രവർത്തകരെ പോലീസ് പിന്നീട് ഓഫീസ് പരിസരത്ത് നിന്നും നീക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K