24 July, 2024 11:50:54 AM


കോട്ടയം മൂലേടത്ത് വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പ് തീ പിടിച്ച് കത്തി നശിച്ചു



കോട്ടയം: മൂലേടത്ത് വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പ് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു. വർക്ക് ഷോപ്പ് ഉടമയുടെ ഓട്ടോറിക്ഷയും ഭാഗീകമായി കത്തി നശിച്ചു.കോട്ടയം മൂലേടം കൊല്ലാട് കുന്നമ്പള്ളിയിൽ വർക്ക്ഷോപ്പിനുള്ളിൽ നിർത്തിയിട്ട ജീപ്പ് തീ പിടിച്ച് കത്തി നശിച്ചു.കുന്നമ്പള്ളി കുറ്റിയിൽ വീട്ടിൽ സിബി കുര്യൻ്റെ വീട്ടുമുറ്റത്തെ വർക്ക്ഷോപ്പിൽ നിർത്തിയിട്ട ജീപ്പാണ് പൂർണമായും കത്തിനശിച്ചത്. ജീപ്പിനോട് ചേർന്ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കും ഭാഗീകമായി തീ പിടിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം. വർക്ക് ഷോപ്പ് ഉടമയും, ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്താണ് അപകടം. വർക്ക് ഷോപ്പിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.. ഇവരെത്തിയാണ് തീ അണച്ചത്. രണ്ടു ലക്ഷം രൂപയിൽ അധികം നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K