20 July, 2024 12:44:23 PM


കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്



കോട്ടയം: തിരുവാതുക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞ് ഓട്ടോറിക്ഷയിലുണ്ടായിരുന്ന യുവാവ് മരിച്ചു. വൈക്കം സ്വദേശി ഷഹബാസാണ് (28) മരിച്ചത്. തിരുവാതുക്കൽ ജങ്ഷനിൽ ഇന്നലെ രാത്രി 11.15-നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. കൺട്രോൾ റൂമിൽ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K