18 July, 2024 11:09:23 AM


കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് വ്യാജ സന്ദേശം



കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണെന്ന് അറിയിച്ചു കൊണ്ട് കോട്ടയം ജില്ലാ കളക്ടറുടേതായ അറിയിപ്പ് വന്നത് വ്യാജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പഴയ ഒരു സ്ക്രീൻ ഷോർടിലെ ബുധൻ എഡിറ്റ്‌ ചെയ്തു മാറ്റി 2024  ബുധൻ ജൂലൈ 17 എന്നുള്ളത് വ്യാഴം (2024 ജൂലൈ 18) എന്നാക്കി എഡിറ്റ് ചെയ്തിട്ടിരുന്നതാണ്. ഇതാരും വിശ്വസിക്കേണ്ടതിലെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K