15 July, 2024 07:38:48 PM


കോട്ടയം ജില്ലാ കളക്ടറായി ജോൺ സാമുവേലിനെ നിയമിച്ചു



കോട്ടയം: കോട്ടയം ജില്ലാ കളക്ടറായി ജോൺ സാമുവേലിനെ നിയമിച്ചു. കോട്ടയം ജില്ലാ കളക്ടറായിരുന്ന വി. വിഗ്നേശ്വരിയെ ഇടുക്കി ജില്ലാ കളക്ടറായും നിയമിച്ചു. ആലപ്പുഴ മുൻ ജില്ലാ കളക്ടർ ആയിരുന്നു ജോൺ  വി. സാമുവേൽ. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പിന്നോക്ക വിഭാഗ ഡെവലപ്പ്മെൻ്റ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ആയി നിലവിൽ അദ്ദേഹം പ്രവർത്തിച്ചു വരുന്നു. ആലപ്പുഴ ജില്ലാ കളക്ടർ,  ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K