15 July, 2024 05:12:01 PM
കനത്ത മഴയിൽ കോട്ടയം പ്ലാന്‍റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിൽ തകർന്നു
കോട്ടയം : കനത്ത മഴയെ തുടർന്ന് കോട്ടയത്തെ പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള മതിൽ തകർന്നു. മതിൽ പൂർണമായും തകർന്ന് റോഡിലേയ്ക്കു വീണു. ഇതോടെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിലാണ് തകർന്നത്. വടവാതൂരിലാണ് ഇവരുടെ ക്വാർട്ടേഴ്‌സ് ഉള്ളത്. ഈ ക്വാർട്ടേഴ്‌സിന്റെ മതിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു. ഈ മതിലിന്റെ അപകടാവസ്ഥ നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്.. എന്നാൽ, ഇതിന്റെ അറ്റകുറ്റപണി നടത്താനോ അപകടം ഒഴിവാക്കാനോ വേണ്ട നടപടികൾ ആരും തന്നെ സ്വീകരിച്ചിരുന്നില്ലന്ന പരാതി ഉയർന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൺ തിട്ട റോഡിലേയ്ക്ക് ഇടിഞ്ഞു വീണിരിക്കുന്നത്.