29 June, 2024 09:20:10 PM
മുൻ സംസ്ഥാന ഗുസ്തി താരം കെ. ജയകുമാർ അന്തരിച്ചു
കോട്ടയം: മുൻ സംസ്ഥാന, യൂണിവേഴ്സിറ്റി ഗുസ്തി താരം (ബെംഗളുരു മിലട്ടറി ഡി.എസ്.സി.) കെ.ജയകുമാർ (55) അന്തരിച്ചു. പിതാവ്: മാന്നാത്ത് വെസ്റ്റ് (മണ്ഡപത്തിൽ) പരേതനായ കൃഷ്ണൻകുട്ടി നായർ. മാതാവ്: തങ്കമണിയമ്മ (മണ്ഡപത്തിൽ കുടുംബാംഗം). ഭാര്യ: പ്രീതി ജി. നായർ, മക്കൾ: അഞ്ജലി ജെ. നായർ (ടി.സി. എസ്. ഗാന്ധിനഗർ), അർജുൻ ജയകുമാർ (വിദ്യാർഥി, മംഗളം എൻജിനിയറിങ് കോളജ്).
സഹോദരങ്ങൾ: ഗീത കെ. നായർ (റിട്ട. ടീച്ചർ അമൃതവിദ്യാലയം, തിരുവല്ല), അനിത കെ. നായർ (ഡപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ. എല്‍), എറണാകുളം), ആശലത (റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ ഗവ.പി.സ്കൂൾ, കോട്ടയം), ഗോപു നട്ടാശ്ശേരി (കോ. ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോട്ടയം), ശ്രീലക്ഷ്മി (ടീച്ചർ ഗിരി ദീപം കോട്ടയം). സംസ്കാരം നാളെ നാലുമണിക്ക് നട്ടാശ്ശേരി പുത്തേട്ടുളള വീട്ടുവളപ്പിൽ.