22 June, 2024 01:31:00 PM


രാമപുരത്ത് അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം: 15 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം



പാലാ: പാലാ- തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ്  അപകടം.15 പേർക്ക് പരിക്കേറ്റു. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരം എന്നാണ് വിവരം. രാവിലെ 11 മണിയോടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലായിരുന്നു അപകടം.

ബാംഗ്ലൂർ - തിരുവല്ല - ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളിൽ 15 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് രാമപുരം, കരിങ്കുന്നം പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K