18 June, 2024 06:05:13 PM
മുണ്ടക്കയത്ത് അപകടകരമായ രീതിയിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുണ്ടക്കയം: അപകടകരമായ രീതിയിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുണ്ടക്കയം 35-ാം മൈലിൽ ദേശീയപാതയിലൂടെ അപകടകരമായ രീതിയിൽ കാറോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്. ദൃശ്യങ്ങളിൽ വാഹനത്തിൻ്റെ നമ്പർ വ്യക്തമാണ്. പുറകിലെ വാഹനത്തിലുണ്ടായിരുന്നവർ എടുത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. പെരുവന്താനം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീഡിയോ കാണുവാൻ: https://www.facebook.com/share/v/WJxWxMSsXB66858D/?mibextid=jmPrMh