15 June, 2024 06:23:54 PM


ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു



കോട്ടയം: ചിങ്ങവനം സ്റ്റേഷനിൽ പൊലീസുകാര്‍ തമ്മിലടിച്ചു. പൊലീസ് സ്റ്റേഷനിൽ ബൈക്ക് പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചതെന്നാണ് വിവരം. രണ്ട് സിപിഒമാരാണ് തമ്മിലടിച്ചത്. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K